തൃശൂർ: എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഫുൾ എ പ്ലസ് നേടിയ തൃശൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് എം.എൽ.എയുടെ പുരസ്‌കാരം നൽകും. 1621 വിദ്യാർത്ഥികൾക്കാണ് ബഹുമതിപത്രം നൽകുക. ജൂൺ 1,2 തീയതികളിൽ പുഴയ്ക്കൽ വെഡിംഗ് വില്ലേജിൽ നടക്കുന്ന അനുമോദനയോഗം മന്ത്രി കെ.രാജൻ ശനിയാഴ്ച രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. സൈലം കരിയർ കാർണിവെല്ലുമായി സഹകരിച്ചാണ് പരിപാടിയെന്ന് പി. ബാലചന്ദ്രൻ എം.എൽ.എ അറിയിച്ചു. ഇതിനൊപ്പം കരിയർ ഗൈഡൻസ് ക്ലാസുകളും ബോധവത്കരണവും നടത്തും. എം.എസ്.ജലീൽ, ജോസഫ് അന്നംകുട്ടി ജോസ്, മാലാ പാർവതി, മുൻ എൻട്രൻസ് കമ്മിഷണർ രാജു കൃഷ്ണൻ, ഡോ.അനന്തു എന്നിവർ ക്ലാസെടുക്കും.