prasident

സുധ ദിലീപ്.

വെള്ളാങ്ങല്ലൂർ : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ സുധ ദിലീപിനെ തിരഞ്ഞെടുത്തു. എൽ.ഡി.എഫ് ധാരണപ്രകാരം സി.പി.എമ്മിലെ വിജയലക്ഷ്മി വിനയചന്ദ്രൻ രാജിവച്ചതിനെതുടർന്നാണ് പുതിയ പ്രസിഡന്റായി സുധ ദിലീപിനെ തിരഞ്ഞെടുത്തത്. ബാലവേദിയിലൂടെ രംഗത്തെത്തി പടിയൂരിലെ രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിൽ സജീവമായ വ്യക്തിയാണ് സുധ. കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം ജോ. സെക്രട്ടറിയും സി.പി.ഐ പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഭർത്താവ്: ദീലിപ്. മക്കൾ: ഹരികൃഷ്ണൻ, യാദവ്.