ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്‌കൂട്ടർ വിതരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള വാഹനറാലി മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ: വി.പി. നന്ദകുമാർ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.
വലപ്പാട്: മണപ്പുറം ഫൗണ്ടേഷൻ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിംഗ്‌സ് ഓൺ വീൽ പദ്ധതിയിൽ മുച്ചക്ര സ്‌കൂട്ടറുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള വാഹനറാലി മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. 75 ഭിന്നശേഷിക്കാർക്ക് 75 മുച്ചക്ര സ്‌കൂട്ടറുകളാണ് വിതരണം ചെയ്യുന്നത്. ജൂൺ ഒന്നിന് വൈകിട്ട് നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിലാണ് ചടങ്ങ്. ഫ്‌ളാഗ് ഓഫ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, സുഷമ നന്ദകുമാർ, ജോർജ് ഡി. ദാസ്, ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.