ചേലക്കര: മുണ്ടുകൻ കൃഷിക്ക് ഞാറ്റടി തയ്യാറാക്കി പങ്ങാരപ്പിള്ളി പാടശേഖരസമിതി. കുറുമല പുളിക്കൽ തോടിനോട് ചേർന്ന് കിടക്കുന്ന 30 ഏക്കർ പാടത്ത് വിരിപ്പ് കൃഷിക്ക് ആരംഭം കുറിക്കുന്നതിന്റെ ഭാഗമായാണ് ഞാറ്റടി തയ്യാറാക്കിയത്. ചേലക്കര കൃഷിഭവൻ ഓഫീസർ സി.ആർ. രേഖയാണ് വിത്ത് വിതച്ച് വിരിപ്പ് കൃഷിക്ക് ആരംഭം കുറിച്ചത്. എല്ലാവർഷവും വിരിപ്പും മുണ്ടകനും കൃഷി ഇറക്കുന്നതാണ് ഈ പാടശേഖരത്തിൽ. ഈ വർഷംപട്ടാമ്പി നെൽ ഗവേഷണ കേന്ദ്രത്തിൽ നിന്നും ലഭിച്ച കെ.കെ. വർണ്ണ (കുഞ്ഞുകുഞ്ഞു വർണ്ണ ) ഇനത്തിൽ പെട്ട വിത്താണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഹൃസ്വകാല മൂപ്പുള്ള വിത്തിനമാകയാൻ അടുത്ത മുണ്ടകൻ കൃഷി കൂടി ചെയ്യുവാൻ കഴിയുമെന്ന സവിശേഷതയുണ്ട്. ഇപ്പോൾ വിരിപ്പ് കൃഷിക്ക് 900 കിലോ വിത്താണ് ഈ പാടശേഖര സമിതിയിലെ കർഷകർ ഉപയോഗിക്കുന്നത്. തികച്ചും സൗജന്യമായാണ് കർഷകർക്ക് വിത്ത് നൽകുന്നത്. പാടശേഖരം സെക്രട്ടറി പി.എ. അച്ഛൻ കുഞ്ഞ്, പ്രസിഡന്റ് ദാമോദരനുണ്ണി,കമ്മിറ്റി അംഗം ചന്ദ്രമോഹൻ, വേണുഗോപാലൻ തുടങ്ങി പല കർഷകരും കൃഷി ഇറക്കാൻ എത്തിയിരുന്നു.
ഞാറ്റടി തയ്യാർ