sndp

എസ്.എൻ.ഡി.പി വാടാനപ്പിള്ളി ശാഖാ പഠനോപകരണ വിതരണം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്യുന്നു.

വാടാനപ്പിള്ളി : എസ്.എൻ.ഡി.പി വാടാനപ്പിള്ളി ശാഖാ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.ജി. രവീന്ദ്രൻ അദ്ധ്യക്ഷനായി. നാട്ടിക യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംമ്പുള്ളി വിശിഷ്ടാതിഥിയായി. ബോർഡ് അംഗം പ്രകാശ് കടവിൽ, ശാഖാ സെക്രട്ടറി വി.എൻ. നാരായണ ബാബു, കെ.എ. രാഹുലൻ എന്നിവർ സംസാരിച്ചു.