ch

ചേർപ്പ് പെരുമ്പിള്ളിശ്ശേരിയിൽ കടകൾക്ക് മുന്നിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട്

ചേർപ്പ്: കനത്ത മഴയിൽ ചേർപ്പ്, പെരുമ്പിള്ളിശ്ശേരിയിൽ കടകൾക്ക് മുന്നിൽ വെള്ളക്കെട്ട് ഭീഷണിയാകുന്നു. പെരുമ്പിള്ളിശ്ശേരി തിരുവുള്ളക്കാവ് റോഡിലാണ് കടകൾക്ക് മുമ്പിൽ വെള്ളക്കെട്ട് നേരിടുന്നത്. തൃശൂർ-കൊടുങ്ങല്ലൂർ പാത നിർമ്മാണത്തിനിടെ വെട്ടിപ്പൊളിച്ച റോഡിന്റെ വശങ്ങളിൽ ടൈൽസ് പതിക്കാത്തതിനാലും നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാത്തതും വിനയാകുന്നു. കടകൾക്ക് മുന്നിൽ പലരും കാൽവഴുതി വീണതായി കടയുടമകൾ പറഞ്ഞു. കടകളിലേക്ക് എത്തുന്ന വെള്ളം പ്ലാസ്റ്റിക്ക് ബക്കറ്റുകളിൽ നിറച്ച് പുറത്തേക്ക് ഒഴുക്കി കളയേണ്ട അവസ്ഥയുമുണ്ട്. മഴ കനത്താൽ വെള്ളക്കെട്ടും ദുരിതവും നേരടേണ്ടിവരും. അധികൃതർ നടപടിയെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.