തൃശൂർ: ബി.ഡി.ജെ.എസിന്റെയും പോഷക സംഘടനകളായ ബി.ഡി.എം.എസ്, ബി.ഡി.വൈ.എസ് എന്നീ സംഘടനകളുടെയും മണ്ഡലം, ജില്ല, സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം രണ്ടിന് രാവിലെ പത്തിന് തൃശൂർ എലൈറ്റ് ഹോട്ടലിൽ കൂടും. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ അദ്ധ്യക്ഷത വഹിക്കും. സമകാലിക രാഷ്ട്രീയ അവലോകനം സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ബത്തേരി നിർവഹിക്കും.