പുത്തൻചിറ: മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയൻ പുത്തൻചിറ മേഖലാ അനുമോദനവും അവാർഡ് സമർപ്പണവും എട്ടിന്

വൈകിട്ട് 4 ന് പുത്തൻചിറ എസ്.എൻ. ട്രസ്റ്റ് പ്രാർത്ഥനാ‌ ഹാളിൽ നടക്കും. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 100% ശതമാനം വിജയം നേടിയ പുത്തൻചിറ ടി.എച്ച്.എസ്, ജി.വി.എച്ച് എസ്.എസ്. എന്നീ വിദ്യാലയങ്ങളേയും പാരിതോഷികം നൽകി അനുമോദിക്കും. സ്വാഭാവിക വനസംരക്ഷണത്തിനുള്ള അവാർഡ് നേടിയ വി.കെ. ശ്രീധരനെയും അബ്ദുൾ കലാം റെക്കാഡ് ലഭിച്ച ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ഗുരുദേവ കീർത്തി സ്തംഭത്തിലെ വിഗ്രഹം നിർമ്മിച്ചതിന് ബെന്നി ആർ. പണിക്കരെയും ഉപഹാരം നൽകി ആദരിക്കും. ബൈജു ആന്റണി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തും. മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ചടങ്ങ് ഉദ്ഘാടനം ചെയ്യും. യോഗം ഡയറക്ടർ സി.കെ. യുധി മാസ്റ്റർ അദ്ധ്യക്ഷനാകും. എ.ആർ. ദേവരാജൻ അവാർഡ് സമർപ്പണം നടത്തും. ബെന്നി ആർ. പണിക്കർ, രാജു പനങ്ങാട്, സജിത അനിൽകുമാർ, ടി.എസ്. സുനിൽകുമാർ, പി.ഐ. രവി എന്നിവർ പ്രസംഗിക്കും.