പെരിഞ്ഞനം: പെരിഞ്ഞനം ഈസ്റ്റ് എസ്.എൻ.ഡി.പി ശാഖയിലെ അംഗങ്ങളുടെ മക്കൾക്ക് പുസ്തകം വിതരണം ചെയ്തു. മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള 200 ൽപരം വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് ഇ.ആർ. കാർത്തികേയൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ഡി. ശങ്കരനാരായണൻ, വൈസ് പ്രസിഡൻ്റ് കെ.കെ. കുട്ടൻ, യൂണിയൻ കമ്മിറ്റി അംഗം ഹരിശങ്കർ പുല്ലാനി, എന്നിവർ സംസാരിച്ചു. പ്രഭാകരൻ ചിറ്റേഴത്ത്, ജയപ്രകാശൻ വൻപറമ്പിൽ, അശോകൻ കൊച്ചത്ത്, ഉണ്ണിക്കൃഷ്ണൻ ഏറാട്ട് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.