exsis

തൃശൂർ : എക്‌സൈസ് വകുപ്പിന്റെ ജില്ലാതല ലോകപുകയില വിരുദ്ധ ദിനാചരണം, സെന്റ് തോമസ് കോളേജിലെ എൻ.എസ്.എസ്, എൻ.സി.സി. എന്നിവയുടെ ആഭിമുഖ്യത്തിൽ മെഡ്‌ലിക്കോട്ട് ഹാളിൽ ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഷാനവാസ്.എസ് ഉദ്ഘാടനം ചെയ്തു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ഡെയ്‌സൻ പാണേങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് വളന്റിയർ സാഫല്യ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.സുരേഷ്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.വൈ.ഷഫീഖ്, ഡോ.വിമല ജോൺ, ഡോ.എ.എസ്.സാബു എന്നിവർ പ്രസംഗിച്ചു. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ശാരി പി. രാമചന്ദ്രൻ, പുകവലിയും വിദ്യാർത്ഥികളും' എന്ന വിഷയത്തിൽ ക്ലാസെടുത്തു.