തൃശൂർ : തോട് ക്ലീനിംഗിലും, വലിയ കാനകളിലെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികളിലും അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ ആരോപിച്ചു. തോട് ക്ലീനിംഗ് പ്രവൃത്തിയുടെ മറവിൽ നടക്കുന്നത് കുളവാഴ നീക്കലാണ്. മണ്ണ് നീക്കം ചെയ്യുന്നില്ല. വലിയ തോട്ടിലെ മണ്ണും, പായലും, കുളവാഴയും നീക്കം ചെയ്ത് തോട്ടിലൂടെ സുഗമമായി വെള്ളം ഒഴുകിപ്പോകാനായി 200 ഓളം പദ്ധതികളിലായി കോടിക്കണക്കിന് രൂപയാണ് കോർപ്പറേഷൻ ഈ വർഷം ചെലവാക്കുന്നത്. കഴിഞ്ഞ കാലങ്ങളിലും തോട്ടിലെ മണ്ണ് നീക്കം ചെയ്യുന്നതിന് കോടിക്കണക്കിന് രൂപ ചെലവാക്കി. കഴിഞ്ഞ മൂന്ന് വർഷത്തെ തോട് ക്ലീൻ പ്രവൃത്തിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും രാജൻ പല്ലൻ ആവശ്യപ്പെട്ടു.