shine

തൃശൂർ: ആരോഗ്യ വകുപ്പിലെ സ്റ്റോർ സൂപ്രണ്ട് ടി.ജി.ഷൈൻ സർവീസിൽ നിന്നും വിരമിച്ചു. കൊടുങ്ങല്ലൂർ, അഞ്ചങ്ങാടിയിലെ തേവാലിൽ കുടുംബാംഗമായ ഇദ്ദേഹം എറണാകുളം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ നിന്നാണ് വിരമിക്കുന്നത്. അട്ടപ്പാടി മൊബൈൽ മെഡിക്കൽ യൂണിറ്റ്, നെല്ലിയാമ്പതി ഓറഞ്ച് ഫാം, നല്ലെപ്പിള്ളി മരുത റോഡ്, പെരുവെമ്പ്, നെല്ലായ ആരോഗ്യ കേന്ദ്രം, കെ.എ.പി രണ്ടാം ബറ്റാലിയൻ, കൽപ്പറ്റ ജനറൽ ആശുപത്രി, ആലത്തൂർ, ഹരിപ്പാട്, മണ്ണാർക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പ്രഥമ ഫാർമസി ഇൻസ്‌പെക്ടറായിരുന്നു. ഡെപ്യൂട്ടേഷനിൽ ഉമേഷ് ചള്ളിയിൽ എം.എൽ.എ, വി.കെ.ശ്രീകണ്ഠൻ എം.പി എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫംഗമായി. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള സംസ്ഥാന തല അസെസർ പാനൽ അംഗമാണ്.