j
ചെറുതുരുത്തി ചുങ്കത്തുള്ള സ്മൃതി മണ്ഡപം പൊളിച്ചു നീക്കുന്നു

ചെറുതുരുത്തി: കോടതിവിധിയെത്തുടർന്ന് കനത്ത പൊലീസ് സുരക്ഷയിൽ ചെറുതുരുത്തി ചുങ്കത്ത് 32 വർഷം മുമ്പ് കോൺഗ്രസുകാർ നിർമ്മിച്ച സ്മൃതി മണ്ഡപം പൊതുമരാമത്ത് വിഭാഗം പൊളിച്ചുമാറ്റി. ചെറുതുരുത്തി പൊന്നാനിപാതയുടെ വികസനത്തിന്റെ ഭാഗമായാണ് നടപടി. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു,ഇന്ദിരാഗാന്ധി,രാജീവ് ഗാന്ധി എന്നിവരുടെ ഛായചിത്രങ്ങൾ ആലേഖനം ചെയ്ത സ്തൂപം ഇന്നലെ രാവിലെ ഏഴ് മണിക്ക് ജെസിബി ഉപയോഗിച്ച് പൊളിച്ചത്. സ്ഥലത്ത് ചെറുതുരുത്തി സി.ഐ. ബോബി വർഗീസ്, എസ്.ഐ.ആനന്ദ്, ചേലക്കര സി.ഐ.ടി .ശശികുമാർ, വടക്കാഞ്ചേരി എസ്.ഐ.എം.പി. രാജേഷ് തുടങ്ങി നിരവധി പൊലിസുകാർ എത്തിയിരുന്നു.