കൊടുങ്ങല്ലൂർ: ജൂൺ മൂന്നിന് സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി മതിലകം സെന്റ് ജോസഫ്, സെന്റ് മേരീസ്, ഒ.എൽ.എഫ്, എ.എം.എൽ.പി പാപ്പിനിവട്ടം, ജി.എൽ.പി പാപ്പിനിവട്ടം എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് തയ്യാറെടുപ്പുകളായി. സ്‌കൂളിലേക്ക് കുട്ടികൾ വരുന്ന സമയത്തും പോകുന്ന സമയത്തും പൊലീസ്, സ്റ്റുഡന്റ്‌സ് പൊലീസ്, പി.ടി.എ അംഗങ്ങൾ എന്നിവരുടെ മേൽനോട്ടം ഉണ്ടാകും. സ്‌കൂൾ വിടുന്ന സമയങ്ങളിലും ക്രമീകരണം ഉണ്ടാകും.
ഇ.ടി. ടൈസൺ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു തീരുമാനം. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് ടി.എസ്. രാജു, വാർഡ് മെമ്പർ ജെൻട്രിൻ, മതിലകം എസ്.എച്ച്.ഒ: കെ. നൗഫൽ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, സെന്റ് ജോസഫ് പ്രധാന അദ്ധ്യാപകൻ മുജീബ്, പി.ടി.എ പ്രസിഡന്റ് കെ.എസ്. അസീസ്, എ.എം.ഐ.യു.പി പാപ്പിനിവട്ടം സ്‌കൂൾ മാനേജർ സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിലെ മറ്റ് തീരുമാനങ്ങൾ