jan-ship
മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി എൻജിനിയറിംഗ് കോളേജിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കോളേജ് മാനേജർ പി.ബി. രതീഷ് കുമാർ ഷീൽഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നു.

മാല്യങ്കര : മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി എൻജിനിയറിംഗ് കോളേജിൽ വച്ച് വലപ്പാട് ശ്രീരാമ പോളിടെക്‌നിക്കിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കായി നടത്തിയ ദശദിന ഇന്റേൺഷിപ്പ് പ്രോഗ്രാം സമാപിച്ചു. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കോളേജ് മാനേജർ പി.ബി. രതീഷ് കുമാർ ഷീൽഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സമാപന ചടങ്ങിൽ എസ്.എൻ.എം പോളിടെക്‌നിക് പ്രിൻസിപ്പൽ കെ.പി. പ്രതീഷ്, ശ്രീരാമ പോളിടെക്‌നിക് മെക്കാനിക്കൽ വിഭാഗം മേധാവി ജസ്ബിൻ, എച്ച്.ഒ.ഡി ടി.ബി. ബിന്റോയ് തുടങ്ങിയവർ പങ്കെടുത്തു. എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം മേധാവി എൻ.വി. ചിത്ര, കെ.എസ്. ശ്യാംകുമാർ, പി.എ. ആദർശ്, ഗുൽസാവിൻ ഗുരുപ്രസാദ്, കെ.ബി. രാജേഷ്, ഗംഗാപ്രസാദ്, അമ്മിണിക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.