poringalkuthu
ജലവിതാനം കുറഞ്ഞ പെരിങ്ങൽക്കുത്ത് ഡാം

ചാലക്കുടി: കനത്ത മഴ പെയ്യുമ്പോഴും ജലനിരപ്പ് ഉയരാതെ പെരിങ്ങൽക്കുത്ത് ഡാം. വൃഷ്ടി പ്രദേശത്ത് മഴയും ആവശ്യത്തിന് നീരൊഴുക്കും ഉണ്ടെങ്കിലും ഡാമിൽ അതിന്റെ പ്രതിഫലനമില്ല. 414.6 മീറ്ററാണ് ഇന്നലെ ഡാമിന്റെ ജലവിതാനം. 424 മീറ്റർ സംഭരണ ശേഷിയുള്ള പെരിങ്ങൽക്കുത്ത് ഡാമിലെ രൂക്ഷമായ വേനൽക്കാലത്തിന്റെ അവസ്ഥയാണ് ഇതുമൂലം സംജാതമാകുന്നത്. പകൽ നേരത്ത് രണ്ടും വൈകീട്ട് ഏഴും ജനറേറ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനെ തുടർന്നുള്ള വെള്ളക്കുറവും ഡാമിലുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി ബോർഡ്.