അജിത്ത് നായകനായി ആദിക് രവിചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഗുഡ് ബാഡ് അഗ്ളി എന്ന ചിത്രത്തിൽ സിമ്രാൻ. അജിത്തും സിമ്രാനും അവൾ വരുവാള, വാലി, ഉന്നൈ കൊടു എന്നൈ തരുവേൻ എന്നീ ചിത്രങ്ങളിൽ നായകനും നായികയുമായി അഭിനയിച്ചിട്ടുണ്ട്. 2000 ൽ ഉന്നെ കൊടു എന്നൈ തരുവേൻ എന്ന ചിത്രത്തിനുശേഷം 24 വർഷം കഴിഞ്ഞ് ഇരുവരും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. മൂന്ന് വേഷത്തിൽ ചിത്രത്തിൽ അജിത്ത് പ്രത്യക്ഷപ്പെടുന്നു എന്നാണ് റിപ്പോർട്ട്. 18 വർഷത്തിന് ശേഷമാണ് അജിത്ത് ട്രിപ്പിൾ വേഷത്തിൽ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം.വൻതാരനിരയിലാണ് ഒരുങ്ങുന്നത്..