c

നടിയും ലോക്‌സഭ അംഗവുമായ സ്‌മൃതി ഇറാനിയുടെ മടിയിലിരിക്കുന്ന ബോളിവുഡ് താരം മൗനി റായ്. ഇരുവരും തമ്മിലുള്ള ബന്ധമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച. എല്ലാവർഷവും സ്മൃതിക്ക് മൗനി ജന്മദിനാശംസ നേരാറുണ്ട്. മൗനിയും സ്‌മൃതിയും മുൻപ് സഹതാരങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്. ഏക്താ കപൂറിന്റെ ഹിറ്റ് സീരിയൽ ക്യുങ്കി സാസ് ഭി കഭി ബഹുതിയിൽ സ്മൃതിയുടെ മകളുടെ വേഷം അവതരിപ്പിച്ചത് മൗനി ആയിരുന്നു. 2000 മുതൽ 2008 വരെ സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തിരുന്നു. മൗനി എല്ലായ് പ്പോഴും സ്‌മൃതിയെ മൂത്ത സഹോദരി എന്നാണ് വിശേഷിപ്പിക്കുന്നത്. അടുത്തിടെ സ്മൃതി ഇറാനിയെകുറിച്ചു മൗനി കുറിച്ചത് എറെ ശ്രദ്ധ നേടിയിരുന്നു.

ഒന്നര പതിറ്റാണ്ടു മുൻപ് യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞു പുറത്തിറങ്ങിയ ഞാൻ ക്യുങ്കിയുടെ സെറ്റിൽ ചേർന്നു. മറ്രുള്ളവരിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾ എന്നോട് വളരെ ദയ കാണിച്ചു. നിങ്ങൾ എത്രത്തോളം ഷാർപ്പും ബ്രില്യന്റുമാണ്. നിങ്ങൾ 7 ഭാഷകൾ സംസാരിക്കുന്നു. നിങ്ങളുടെ പദസമ്പത്ത്, നിങ്ങൾക്ക് വായനയോടുള്ള ഇഷ്ടം എല്ലാം എന്നെ അമ്പരപ്പിച്ചു. 17 വർഷങ്ങൾക്ക് മുൻപ് നിങ്ങൾ എനിക്കു വായിക്കാൻ തന്ന പുസ്തകങ്ങൾ ഇതുവരെ ഞാൻ തിരികെ തന്നിട്ടില്ല. ഞാൻ നിങ്ങളെ പോലെയാവാൻ ആഗ്രഹിച്ചു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഏറ്റവും മികച്ച ജീവിതം നൽകി ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. മൗനി കുറിച്ചു.