വിതുര: വിതുര എം.ജി.എം പൊന്മുടി വാലി പബ്ലിക് സ്‌കൂളിൻ്റെയും കൊഫുഖാൻ ഷിട്ടോറിയു കരാട്ടേ സ്കൂളിൻ്റെയും നേതൃത്വത്തിൽ വിതുര എം.ജി.എം സ്കൂളിൽ ദ്വിദിന കരാട്ടേ ക്യാമ്പ് സംഘടിപ്പിച്ചു. വിതുര എം.ജി.എം സ്കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായർ ഉദ്ഘാടനം ചെയ്തു. മാനേജർ അഡ്വ.എൽ.ബീന, സെൻസായി വലിയകലുങ്ക് എൻ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.