vi

വെമ്പായം:കന്യാകുളങ്ങര മുസ്ലിം ജമാഅത്തിൽ യാത്രക്കാരായ സ്ത്രീകൾക്കുള്ള നമസ്‌കാരസ്ഥലത്തിന്റെയും മയ്യിത്ത് പാരിപാലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നടന്നു. കന്യാകുളങ്ങര ജമാഅത്ത് പ്രസിഡന്റ് ഇർഷാദ് കന്യാകുളങ്ങരയുടെ അദ്ധ്യക്ഷതയിൽ പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി മയ്യിത്ത് പരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും സ്ത്രീകളുടെ നമസ്‌കാര സ്ഥലത്തിന്റെ ഉദ്ഘാടനം കന്യാകുളങ്ങര ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് മുസമ്മിൽ കൗസരിയും നിർവഹിച്ചു. പരിപാലന സമിതി സെക്രട്ടറി അൻസർ അൽഹറം, വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ്, ട്രഷറർ ഗഫൂർ, ജോയിന്റ് സെക്രട്ടറി റാസി,അംഗങ്ങളായ അബ്ദുൽ ലത്തീഫ്,അബ്ദുൽ മജീദ്,ഷരീഫ് കൈതയിൽ,നസീം വേറ്റിനാട്,സാദിഖ്,ഷംസ് വെമ്പായം, ഈസ മൗലവി തുടങ്ങിയവർ പങ്കെടുത്തു.മയ്യിത്ത് പരിപാലന കേന്ദ്രത്തിന്റെ സാഹചര്യം ഉപയോഗപ്പെടുത്തുന്നതിന് ജമാഅത്ത് ഓഫീസ് നമ്പറായ 9995 73 92 74 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.