പള്ളിക്കൽ: വേനൽച്ചൂട് അസഹ്യമായി തുടരുന്നതിനാൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതായി പരാതി.പ്രശ്നം പരിഹരിക്കാൻ പഞ്ചായത്തധികൃതർ അടിയന്തരമായി ഇടപെടണമെന്നും ടാങ്കറുകളിൽ കുടിവെള്ളമെത്തിച്ച് പ്രശ്നം പരിഹരിക്കണമെന്നും പള്ളിക്കൽ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ഷിബിലി അധികൃതരോടാവശ്യപ്പെട്ടു.