വർക്കല: ചെറുന്നിയൂർ കാറ്റാടിമൂട് യോഗിശ്വരാലയ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ വാർഷികവും മകയിരം തിരുനാൾ മഹോത്സവവും 9 , 10, 11 തീയതികളിൽ നടക്കും. 9ന് രാവിലെ 6.30ന് ഗണപതിഹോമം , 8.45ന് ഭാഗവത പാരായണം തുടർന്ന് കഞ്ഞിസദ്യ, വൈകിട്ട് 5.30ന് അരിയിടൽ ചടങ്ങ് , 6.45ന് വിളക്ക് ,രാത്രി 7.30 ന് മേൽവെട്ടൂർ രാജു ശ്രീനിലയം രചിച്ച കെ.പി.ബ്രഹ്മാനന്ദൻ പാടിപ്പതിഞ്ഞ നിഴൽപ്പാടുകൾ എന്ന പുസ്‌തകത്തിന്റെ പ്രകാശനം . 9ന് നാടകം. 10ന് രാവിലെ 6.30ന് ഗണപതിഹോമം , 7.30ന് മൃത്യുഞ്ജയ ഹോമം , 11.30ന് അന്നദാനം , വൈകിട്ട് 6.30ന് വിളക്ക് . രാത്രി 7.30ന് കരോക്കെ ഗാനമേള, 9ന് ചിലമ്പാട്ടം. 11ന് രാവിലെ 6.30ന് ഗണപതിഹോമം , 8.30ന് മകയിര പൊങ്കാല , 9.30ന് കലശപൂജ , കലശാഭിഷേകം , വൈകിട്ട് 5ന് പുറത്തെഴുന്നള്ളിപ്പ് , രാത്രി 8ന് ഗാനമേള