വക്കം : വക്കം കുന്നിൽ ശ്രീരാജരാജേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം ക്ഷേത്ര തന്ത്രി കിളിക്കൊല്ലൂർ കമ്മാച്ചേരി മഠത്തിൽ സുബ്രഹ്മണ്യൻ തന്ത്രിയുടെയും ക്ഷേത്രമേൽശാന്തി അനിശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ 4ന്ആരംഭിച്ച്10ന് സമാപിക്കും. 4ന് രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 30ന് ഭാഗ്യസൂക്തജപം,സ്ത്രീ സൂക്തജപം,പുരുഷസൂക്ത ജപം. 8ന് പന്തീരടിപൂജ, 9ന് നവക പഞ്ചഗവ്യ കലശപൂജ,വൈകിട്ട് 5.30ന് ഭഗവതിസേവ,രാത്രി 7ന് ഗണപതിക്ക് മഹാനിവേദ്യം ഉണ്ണിയപ്പം, തട്ടപൂജ, 7.30ന് തോറ്റംപാട്ട് ആരംഭം. 5ന് പതിവ് ക്ഷേത്രപൂജകൾക്ക് പുറമെ. 7ന് തട്ടപൂജ, ഹനുമാന് വടമാല. രാത്രി 7.30ന് തോറ്റംപാട്ട്. 6ന് പതിവ് ക്ഷേത്രപൂജകൾക്ക് പുറമെ രാവിലെ 10ന് നാഗർക്ക് വിശേഷാൽ പൂജയും വിളക്കും വൈകിട്ട് 7ന് ചാത്തൻ സ്വാമിക്ക് പടുക്ക, തട്ടപൂജ , രാത്രി 7.30ന് തോറ്റംപാട്ട്. 7ന് പതിവ് ക്ഷേത്രപൂജകൾക്ക് പുറമെ വൈകിട്ട് 7ന് തട്ടപൂജ, വലിയ പടുക്ക ചാത്തൻ, രാത്രി 7.30ന് മലപ്പുറം പാട്ട്, പുഷ്പചാർത്ത്, 8ന് പതിവ് ക്ഷേത്ര പൂജകൾക്ക് പുറമെ വൈകുന്നേരം 5ന് സർവ്വെെശ്വര്യപൂജ, 7ന് തട്ടപൂജ, രാത്രി 7.30ന് തോറ്റംപാട്ട്, 8ന് പുഷ്പാഭിഷേകം, 9ന് പതിവ് ക്ഷേത്ര പൂജകൾക്ക് പുറമെ വൈകിട്ട് 5.30ന് ഭഗവതിസേവ, വൈകിട്ട് 6ന് ചന്ദ്രപൊങ്കാല , 7ന് തട്ടപൂജ. 10ന് പതിവ് ക്ഷേത്ര പൂജകൾക്ക് പുറമെ രാവിലെ 9ന് ദ്രവ്യകലശാഭിഷേകം, വൈകിട്ട് 4ന് പുറത്തെഴുന്നള്ളത്ത്, രാത്രി 8.30 ന് മാടൻ സ്വാമിക്ക് പടുക്ക, 12ന് ഗുരുസി തർപ്പണം, മഹാനിവേദ്യം, മംഗളാരതി. എല്ലാദിവസവും കഞ്ഞിസദ്യയും അന്നദാനവും ഉണ്ടായിരിക്കും.