പാലോട്:പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ ബോട്ടണി,കോമേഴ്സ്,ഇക്കണോമിക്സ്,മീഡിയ സ്റ്റഡീസ്,ഇംഗ്ലീഷ്,മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്,സുവോളജി,മലയാളം,കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്.യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 30ന് മുൻപ് സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ,കൊല്ലം മേഖലാ കാര്യാലയത്തിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.