കടയ്ക്കാവൂർ: തെക്കുംഭാഗം തോണ്ടലിൽ ശ്രീഅർദ്ധനാരീശ്വര ക്ഷേത്രത്തിലെ മേട തിരുവാതിര മഹോത്സവം ക്ഷേത്ര തന്ത്രി കിടങ്ങറ സജിയുടെയും ക്ഷേത്ര മേൽശാന്തി തോട്ടാറമുറ്റം ശ്രീജിത്തിന്റയും മുഖ്യകാർമ്മികത്വത്തിൽ 6ന് ആരംഭിച്ച് 12ന് സമാപിക്കും. 6ന് രാവിലെ 5ന് നിർമ്മാല്യം, അഭിഷേകം, മലർനിവേദ്യം. 6ന് മഹാഗണപതിഹോമം, 7ന് ജലധാര, ക്ഷീരധാര. 7 30ന് നവകം, പഞ്ചഗവ്യം,കലശപൂജ. 8ന് പന്തീരടിപൂജ, കലശാഭിഷേകം തുടർന്ന് ഭാഗവത പാരായണം. 11ന് തൃക്കൊടിയേറ്റ്, വൈകുന്നേരം 6ന് സോപാനസംഗീതം ,6.30ന് ഭഗവതിസേവ, 6.45ന് വിശേഷാൽ ദീപാരാധനയും തുടർന്ന് മുളയിടീൽ, 7. 45 ന് വിളക്ക് എഴുന്നള്ളത്ത്, രാത്രി 8 30ന് കുട്ടികളുടെ ഡാൻസ് പ്രോഗ്രാം. 7ന് രാത്രി 8:30ന് ഭക്തിഗാനമേള. 8ന് രാവിലെ 9ന് സമൂഹ മൃത്യുഞ്ജയഹോമം, രാത്രി 8.30ന് നാടൻപാട്ട്. 9ന് രാവിലെ 7.30ന് ശ്രീ ഗുരുവായൂരപ്പന് തൃക്കെെവെണ്ണ, പാൽപ്പായസം, രാത്രി 8.30ന് കരാക്കേ ഗാനമേള. 10ന് രാവിലെ 10ന് വിശേഷാൽ നാഗരൂട്ട്, രാത്രി 8ന് നൃത്ത നൃത്യങ്ങൾ. 11ന് രാവിലെ 7.30ന് സമൂഹ ശനീശ്വര പൂജ, സമൂഹ നീരാഞ്ജനം,സമൂഹ ശനിദോഷ നിവാരണപൂജ,വൈകിട്ട് 8ന് പള്ളിവേട്ട. രാത്രി 8.30ന് കൈകൊട്ടിക്കളി, 12ന് രാവിലെ ഇളനീരാട്ട്, 9ന് സമൂഹ പൊങ്കാല, ഉച്ചയ്ക്ക് 12ന് തിരുവാതിര സദ്യ, വൈകിട്ട് 4ന് പുഷ്പാഭിഷേകം, ഘോഷയാത്ര, ആറാട്ട് കൊടിയിറക്ക് തുടർന്ന് പൂമൂടൽ,ഗുരുതി,മംഗളപൂജ. രാത്രി 9ന് ബാലെ, 11.30 ന് ആകാശക്കാഴ്ച. ദിവസവും കഞ്ഞി സദ്യയും അന്നദാനവും ഉണ്ടായിരിക്കും.