hi

കിളിമാനൂർ: കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രചാരണ കാമ്പെയിൻ ആരംഭിച്ചു.പൊതുവിദ്യാലയം നാടിന്റെ സമ്പത്ത്,പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക,അറബി ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി 31 വരെയാണ് കാമ്പെയിൻ.ഭവന സന്ദർശനങ്ങളും ബോധവത്കരണ പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.പ്രചാരണ കാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനം കിളിമാനൂരിൽ കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ നിർവഹിച്ചു.ജില്ലാ സെക്രട്ടറി എ.മുനീർ,ഷാജുദ്ദീൻ.എ.എസ്,മുഹമ്മദ്‌ ഷാ.എൻ,അബ്ദുൽ കലാം എ,താഹിർ എ.എസ്,മുഹമ്മദ്‌ സിദ്ദീഖ് എ,സാഹില ബീവി എന്നിവർ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകി.