വക്കം:10 ദിവസത്തെ വേനൽകാല സമുദ്ര സമ്മർ ക്യാമ്പിന് സമുദ്ര പെർഫോമിംഗ് ആർട്സിൽ തുടക്കമായി.മേയ് 10 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ക്യാമ്പ്.നൃത്തം,നങ്ങ്യാർകൂത്ത്,നാടകം,നാടൻപാട്ട്,സിനിമാറ്റിക്ഡാൻസ്, ചിൽഡ്രൻസ് തിയേറ്റർ,സമുദ്രനടനം,ഫ്യൂഷൻഡാൻസ്,യോഗ,ലൈറ്റ് സ്റ്റേജ് മാനേജ്‌മെന്റ് ക്ലാസ്,ചർച്ച, പെർഫോർമെൻസ് തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ദേശീയ പുരസ്കാര ജേതാക്കളായ കലാശ്രീ മധുഗോപിനാഥ്, കലാശ്രീ വക്കം സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ഫോൺ.9605785294.