ചിറയിൻകീഴ്:ശാർക്കര ശ്രീനാരായണഗുരു ക്ഷേത്രത്തിൽ വനിതാ ഭക്തജന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന മേടമാസ ചതയദിന ഗുരുവിശ്വാസി സംഗമം ഇന്ന് വൈകിട്ട് 5ന് നടക്കും.ഗുരുക്ഷേത്രമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം വനിതാസംഘം കോ-ഓർഡിനേറ്റർ രമണി ടീച്ചർ വക്കം ഗുരുകൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും നടത്തും.സമിതി പ്രസിഡന്റ് വത്സല പുതുക്കരി അദ്ധ്യക്ഷത വഹിക്കും. 6ന് മഹാഗുരുപൂജ, നൈവേദ്യസമർപ്പണം,സമൂഹപ്രാർത്ഥന,ദൈവദശക കീർത്തനാലാപനം,ദീപ സമർപ്പണ പൂജ എന്നിവ നടക്കും.ഫോൺ: 9895523618.