1

വിഴിഞ്ഞം: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴിയിലും കോട്ടുകാൽ മുര്യതോട്ടം ഭാഗത്തെ വാഴകൃഷി നശിച്ചു. കോട്ടുകാൽ സ്വദേശി ബൈജുവിന്റെ മുന്നൂറോളം ഏത്തവാഴകൾ ഉൾപ്പെടെ കുലച്ച വാഴകളും ഒടിഞ്ഞു വീണു. ബാങ്ക് വായ്‌പയെടുത്തും കടം വാങ്ങിയുമാണ് കൃഷി ഇറക്കിയത്. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായും ബൈജു പറഞ്ഞു.