അഞ്ചാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരംകുളം ഗവ. കെ.എൻ.എം. കോളേജിൽ ആരംഭിക്കുന്ന 6 മാസത്തെ സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ അപേക്ഷിക്കാം. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്ലാസ്. ഫോൺ- 9656500596
ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 4, 6, 7 തീയതികളിൽ റീവാല്യുവേഷൻ വിഭാഗത്തിലെത്തണം.
നിയമ ബിരുദ കോഴ്സുകളുടെ എല്ലാ സെമസ്റ്ററുകളുടെയും ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് 30നകം അപേക്ഷിക്കാം. പരീക്ഷ വിജയിക്കാത്ത, ഇന്റേണൽ മാർക്ക് പത്തിൽ കുറവുള്ളവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് www.keralauniversity.ac.in.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.വോക് അഡ്വാൻസ്ഡ് കോഴ്സ് ഇൻ മൾട്ടിസ്പോർട്സ് ആൻഡ് ഫിറ്റ്നസ് ട്രെയിനിംഗ് (2021 അഡ്മിഷൻ റഗുലർ, 2018, 2019, 2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്കീം, മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏഴു മുതൽ മാറമ്പള്ളി എം.ഇ.എസ് കോളേജിൽ നടക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് പി.ജി.സി.എസ്.എസ് (2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷൻ സപ്ലിമെന്ററി നവംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ് സി ഫിസിക്സ് (2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷൻ സപ്ലിമെന്ററി നവംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ എൽ.ബി( ഓണേഴ്സ് 2013-15 അഡ്മിഷനുകൾ സപ്ലിമെന്ററി, 2012 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2011 അഡ്മിഷൻ രണ്ടാംമേഴ്സി ചാൻസ് ഡിസംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ് സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് (2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി നവംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.