കഴക്കൂട്ടം: ഈ വർഷം ഹജ്ജ് കർമ്മത്തിന് പോകുന്നവർക്ക് കണിയാപുരം വയലിക്കട ഹയാത്തുൽ ഇസ്ലാം മദ്രസയും മുസ്ലിം സർവീസ് സൊസൈറ്റി കണിയാപുരം യൂണിറ്റും സംയുക്തമായി ഹജ്ജ് പഠന ക്ലാസ്‌ 4,5 തീയതികളിൽ നടക്കും.കൊടുവള്ളി അബ്ദുൽ ഖാദർ ഹാജിയും,കേരള ഹജ്ജ് കമ്മിറ്റി ട്രൈനെർ തിരുവല്ലം യൂസുഫ് ഹാജിയും ക്ലാസുകളെടുക്കും.കേരള ഹജ്ജ് കമ്മിറ്റിയിൽ നിന്ന് അനുമതി ലഭിച്ചവർ രാവിലെ 9 മുതൽ വൈകിട്ട് 4വരെയുള്ള ക്ലാസിൽ പങ്കെടുക്കണം.ഫോൺ: 9846029661(ഖരീം കണിയാപുരം,കോഓർഡിനേറ്റർ).