photo

നെടുമങ്ങാട് : മേയ് ദിനത്തിൽ വിവിധ ട്രേഡ് യൂണിയനുകൾ നെടുമങ്ങാട് നഗരത്തിൽ പ്രകടനവും ഘോഷയാത്രയും നടത്തി.സി.ഐ.ടി.യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പഴകുറ്റി കേന്ദ്രീകരിച്ച് പ്രകടനം ആരംഭിച്ചു. അമ്പതോളം കേന്ദ്രങ്ങളിൽ പതാക ഉയർത്തി.മേയ്ദിന റാലി സത്രംമുക്ക്,കച്ചേരിനട വഴി ചന്തമുക്കിൽ സമാപിച്ചു. പൊതുയോഗം എൻ.ആർ.ബൈജുവിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ മുൻ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്‌ഘാടനം ചെയ്തു.കെ.എ.അസീസ് സ്വാഗതം പറഞ്ഞു.മന്നൂർക്കോണം രാജേന്ദ്രൻ,സി.സാബു,പി.ഹരികേശൻ നായർ, റഹിം, ശ്രീകേശ്,ജയഗോപൻ,ഷൈൻലാൽ തുടങ്ങിയവർ നേതൃത്വം നൽകി.എ.ഐ.ടി.യു.സി നെടുമങ്ങാട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച മേയ് ദിന റാലിയും പതാക ഉയർത്തലും എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എസ്.ആർ.വിജയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.കെ.സാം,സി.പി.ഐ എൽ.സി സെക്രട്ടറി ഷാജി അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. മാർക്കറ്റ് യൂണിറ്റ് കൺവീനർ ഷാഫിയുടെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡന്റ് എസ്.ഷെമീർ സ്വാഗതം പറഞ്ഞു.ഐ.എൻ.ടി.യു.സി നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴിൽ അമ്പതോളം യൂണിറ്റുകളിൽ പതാകയുയർത്തി.നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് എ.നൗഷാദ് ഖാൻ ഉദ്‌ഘാടനം ചെയ്തു.പത്താംകല്ല് ഷാജി, തോട്ടുമുക്ക് പ്രസന്നൻ,ഇരുമരം സജി തുടങ്ങിയവർ നേതൃത്വം നൽകി.