പൂവാർ: പ്ലാങ്കാല ശ്രീ ഭദ്രകാളി ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ 7-ാമത് മഹാ പുന:പ്രതിഷ്ഠാ വാർഷികത്തോട് അനുബന്ധിച്ച് ഒന്നാം ഉത്സവദിവസമായ 14 ന് രാവിലെ 5 ന് പള്ളിയുണർത്തൽ, 5.15 ന് നിർമ്മാല്യ ദർശനം, 6 ന് പ്രസാദശുദ്ധി, 7.15ന് ഗണപതി ഹോമം, 7.45 ന് മഹാ മൃത്യുഞ്ജയ ഹോമം, 8.15ന് വാസ്തുകലശം, ചതുർ ശുദ്ധിധാര, പഞ്ചകം, പഞ്ചഗവ്യശുദ്ധി, 9.30 ന് പ്രഭാതപൂജ, 10ന് സുവർണ്ണൻ കള്ളിക്കാട് അവതരിപ്പിക്കുന്ന 'ദേവീ മാഹാത്മ്യം' പ്രഭാഷണം.12.45 ന് സമൂഹസദ്യ, വൈകിട്ട് 4.30ന് ലളിത സഹസ്രനാമ പാരായണം, 6.30ന് അലങ്കാര ദീപാരാധന, 7 ന് ഉദ്ഘാടന സമ്മേളനം, വർക്കല ശിവഗിരി മഠം ധർമ്മസംഘം സെക്രട്ടറി ബ്രഹ്മശ്രീ സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും.15 ന് രാവിലെ 7.45ന് മഹാസുദർശന ഹോമം, 9.30 ന് പത്തനാപുരം ഗോപിനാഥ് അവതരിപ്പിക്കുന്ന പുള്ളുവൻപാട്ട്. 11.30 ന് നാഗരൂട്ട്' വൈകിട്ട് 4.30ന് മഹാലക്ഷ്മി സഹസ്രനാമം. 7 ന് പൂവാർ ഗുരുദേവ ഭജനസംഘം അവതരിപ്പിക്കുന്ന ഭജന. 7.45 ന് വിൽപ്പാട്ട്.(ഗുരുചരിതം, അരുവിപ്പുറം പ്രതിഷ്ഠ വരെ).16 ന് രാവിലെ 7.45 ന് സുഹൃദഹോമം, 10 ന് ജയാനന്ദൻ പാറശ്ശാലയുടെ ആത്മീയ പ്രഭാഷണം, വൈകിട്ട് 4.30ന് ഭദ്രകാളി സഹസ്രനാമം, 7ന് ഗുരുദേവ കൃതികളുടെ ആലാപനം. 7.30 ന് അഡ്വ.നെയ്യാറ്റിൻകര അഞ്ജന ശ്രീകുമാർ അവതരിപ്പിക്കുന്ന ഓട്ടംതുള്ളൽ. 17ന് രാവിലെ 7.45 ന് അഘോരഹോമം, 10 ന് ലക്ഷാർച്ചന. വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ, 8 ന് നാടകം.18 ന് രാവിലെ 7.45 ന് ധന്വന്തരി ഹോമം, 10 ന് ആത്മീയ പ്രഭാഷണം, വൈകിട്ട് 7ന് സംഗീതക്കച്ചേരി, 8 ന് അരുമാനൂർ കിംഗ്സ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ. 19 ന് രാവിലെ 7.45 ന് നവഗ്രഹഹോമം, 10 ന് എസ്.രവീന്ദ്രൻ നടത്തുന്ന പ്രഭാഷണം 'സനാധന ധർമ്മം', വൈകിട്ട് 4.30ന് ഉപദേവതകൾക്ക് വിശേഷാൽ പൂജ, രാത്രി 8.30 ന് ഫ്യൂഷൻ ശിങ്കാരിമേളം, 8.45ന് യക്ഷിയമ്മയ്ക്ക് പൂമൂടൽ.20ന് രാവിലെ 7.45 ന് രാവിലെ 9.30ന് തിരുസന്നിധിയിൽ പൊങ്കാല, 12.30ന് പൊങ്കാല നിവേദ്യം, വൈകിട്ട് 4.30ന് ആകർഷകമായ താലപ്പൊലി ഘോഷയാത്ര, 6.50 ന് മെഗാ തിരുവാതിര, 7 ന് ശ്രീ ഭദ്രകാളി കളമെഴുത്തു പാട്ട്, രാത്രി 11 ന് മംഗളഗുരുസി തർപ്പണം.