sivagiri

ശിവഗിരി: ശ്രീനാരായണ ഗുരുദേവ ദർശനവും ഉദ്ബോധനങ്ങളും സമൂഹത്തിന് പകർന്നു നൽകാൻ ജീവിതാന്ത്യംവരെ യത്നിച്ച സന്യാസി ശ്രേഷ്ഠനായിരുന്നു കരുണാകര ഗുരുവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. വ്യവസായം കൊണ്ട് അഭിവൃദ്ധി നേടാനുള്ള ഗുരുദേവന്റെ സന്ദേശം ശിരസാവഹിച്ച് ശാന്തിഗിരി ആശ്രമം ഒട്ടേറെ സംരംഭങ്ങൾ ആരംഭിച്ചു വിജയിപ്പിച്ചതായും സ്വാമി പറഞ്ഞു.

ശാന്തിഗിരി ആശ്രമം സ്ഥാപകൻ നവജ്യോതി കരുണാകരഗുരു സഞ്ചരിച്ച കേന്ദ്രങ്ങളിലൂടെ ശിഷ്യപരമ്പര നടത്തിവരുന്ന അവധൂതയാത്ര ശിവഗിരി ശാരദാമഠത്തിൽ ദർശനം നടത്തിയതിനെത്തുടർന്ന് ചേർന്ന സത്‌സംഗത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരും സംസാരിച്ചു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ഉൾപ്പെടെ യാത്രയിൽ സംബന്ധിച്ചവരെ മഹാസമാധിയിൽ സ്വാമി ശാരദാനന്ദയുടെ നേതൃത്വത്തിൽ സ്വീകരിച്ച് പ്രസാദം നൽകി.