വക്കം: കടുത്ത വേനലിൽ കുടിവെള്ളക്ഷാമം നേരിടുമ്പോഴും വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നു. വക്കം കായിക്കര കടവ് റോഡിൽ ആങ്ങാവിള ഭാഗത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.ഇവിടെ പല ഭാഗത്തും കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടുകയാണ്.കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കഴിഞ്ഞ ദിവസം ഉപരോധ സമരം നത്തിയിരുന്നു.എന്നാൽ അധികൃതരാരും തിരിഞ്ഞു നോക്കിയില്ലെന്നാണ് ഇവരുടെ പരാതി.