zephyr

തിരുവനന്തപുരം: എൻട്രൻസ് കോച്ചിംഗ് രംഗത്ത് 27 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സഫയർ നീറ്റ്-2024 എഴുതുന്നവർക്കു വേണ്ടി റിഹേഴ്സൽ എക്സാം സംഘടിപ്പിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്.എസ്.എസിൽ നടന്ന പരീക്ഷയിൽ മേയ് 5ന് നീറ്റ് എഴുതുന്ന നാലായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. നീറ്റ് റിപ്പീറ്റേഴ്സ് കോഴ്സിന്റെ പുതിയ ബാച്ചുകൾ മേയ് 8നും 15നും ആരംഭിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വി. സുനിൽ‌കുമാർ അറിയിച്ചു