തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ (സേവനം) ഡി 2 ശാഖയുടെ ആഭിമുഖ്യത്തിൽ 'ഡി 2 വിഷുനിലാവ് 2024" ദുബായ് ഗർഗൂദ് തലശ്ശേരി റെസ്റ്റോറന്റ് ഹാളിൽ ആഘോഷിച്ചു. കേരള ശൈലിയിൽ വിഷുക്കണിയൊരുക്കി അംഗങ്ങൾക്ക് കൈനീട്ടം നൽകി.
ഡി 2 ശാഖ പ്രസിഡന്റ് സന്തോഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സാംസ്‌കാരിക സമ്മേളനത്തിന് വൈസ് പ്രസിഡന്റ് മല്ലികാരവി ദൈവദശകം ആലപിച്ച് തുടക്കം കുറിച്ചു. ദുബായ് യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി രാഘവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സാജൻ സത്യ, ഡയറക്ടർ ബോർഡംഗം നിസ്സാൻ ശശിധരൻ, വനിതാ വിഭാഗം സെക്രട്ടറി മിനി ഷാജി, പ്രസിഡന്റ് രാഖിബെൽദേവ്, ശീതളബാബു, ജയപ്രകാശ് കപ്ലെങ്ങാട്, ഗോപൻ തിരുമേനി തുടങ്ങിയവർ ആശംസകൾ നേർന്നു. ശാഖാ സെക്രട്ടറി നെബു ശിവൻ സ്വാഗതവും കൺവീനർ സച്ചിൻ നന്ദിയും പറഞ്ഞു.