kvves

കാട്ടാക്കട:കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടാക്കട യൂണിറ്റിന്റെ ദ്വൈവാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് നവോദയ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര മേഖലാ പ്രസിഡന്റ് വെള്ളറട രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ,ജില്ലാ ട്രഷറർ.സി.ധനീഷ് ചന്ദ്രൻ,കാട്ടാക്കട യൂണിറ്റ് ജനറൽ സെക്രട്ടറിമാരായ എ.ബാലചന്ദ്രൻ നായർ,കെ.സന്തോഷ് കുമാർ,യൂണിറ്റ് ട്രഷറർ എസ്.അനിൽകുമാർ,കാട്ടാക്കട രവി എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി നവോദയ വി.കൃഷ്ണൻകുട്ടി( പ്രസിഡന്റ്),കെ.സന്തോഷ് കുമാർ( ജനറൽ സെക്രട്ടറി),അനിൽകുമാർ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.