പാർട്ടി മൂന്നിടത്ത് വിജയിക്കും
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തു മുതൽ 12 സീറ്റുകൾ വരെ എൽ.ഡി.എഫിന് ലഭിക്കുമെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ വിലയിരുത്തൽ. പാർട്ടി മത്സരിച്ച നാലു മണ്ഡലങ്ങളിൽ വയനാട് ഒഴികെ എല്ലാ സീറ്റിലും ജയിക്കും.
നാല് സീറ്റിലും നല്ല മത്സരമാണ് അരങ്ങേറിയത്. മാവേലിക്കര, തൃശൂർ എന്നിവിടങ്ങളിൽ പാർട്ടി മികച്ച വിജയം നേടും. തിരുവനന്തപുരത്ത് നേരിയ ഭൂരിപക്ഷത്തിന് ജയിക്കും. വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷം ഇടിയുമെന്നും എക്‌സിക്യൂട്ടീവ് വിലയിരുത്തി. കൂടുതൽ പരിശോധനകൾ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം നടത്തും.
തലസ്ഥാനത്തെ സി.പി.എം നേതാക്കൾ കൂട്ടത്തോടെ ആറ്റിങ്ങൽ മണ്ഡലത്തിൽ തിരഞ്ഞെടുപ്പു പ്രവർത്തനത്തിലായിരുന്നെന്ന് യോഗത്തിൽ ആക്ഷേപമുന്നർന്നെങ്കിലും ഇപ്പോൾ അത്തരം ചർച്ചകൾ വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിലക്കി. ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട
വിവാദം ഉന്നയിക്കുന്നത് ഇടതുമുന്നണി യോഗത്തിൽ മതിയെന്ന നിലപാടാണ് എക്‌സിക്യൂട്ടീവും
സ്വീകരിച്ചത്.