nss

കാട്ടാക്കട: കാട്ടാക്കട പെരുംകുളത്തൂർ എൻ.എസ്.എസ് കരയോഗവാർഷികം കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് കെ.ഗംഗാധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,ഡോ.കെ.കൃഷ്ണകുമാർ,കരയോഗം സെക്രട്ടറി വി.ബാലകൃഷ്ണൻ നായർ,ആർ.കെ.ദിലീപ്,വീരണകാവ് മേഖലാ കൺവീനർ ബി.ജയകുമാർ,പി.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.വനിതാ സമാജം ഭാരവാഹികളായി ഉഷാകുമാരി(പ്രസിഡന്റ്),ഗീതാകുമാരി(സെക്രട്ടറി),ബാലസമാജം ഭാരവാഹികളായി അനുഷ്ക.എസ്.പ്രകാശ്(പ്രസിഡന്റ്),അഭിനവ്(സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.ചടങ്ങിൽ മുതിർന്ന കരയോഗാംഗങ്ങളെയും ഉന്നത വിജയികളെയും അനുമോദിച്ചു.