തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി കെ.പി.സി.സി നേതൃയോഗം നാളെ ചേരും. യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ,സുധാകരൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, സ്ഥാനാർത്ഥികൾ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.