പാറശാല: അശാസ്ത്രീയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് യൂണിയന്റെയും മറ്റ് വിവിധ യൂണിയനുകളുടെയും സംയുക്താഭിമുഖ്യത്തിൽ ബഹിഷ്‌കരണ സമരം നടന്നു. ഇടിച്ചക്കപ്ലാമൂട് ആർ.ടി.ഒ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നടന്ന ബഹിഷ്കരണ സമരത്തിൽ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശശി ഉദ്‌ഘാടനം ചെയ്തു.സി.വി.ചന്ദ്രൻ,പ്രതാപ് സിംഗ്,സുരേഷ് കുമാർ,ജോസ്,പ്രിൻസ് എന്നിവർ പങ്കെടുത്തു.ഉത്തരവ് പിൻവലിക്കുന്നത് വരെ ഡ്രൈവിംഗ് ടെസ്റ്റിംഗ് ഗ്രൗണ്ട് ബഹിഷ്കരണം തുടരാൻ യോഗത്തിൽ തീരുമാനിച്ചു.