ko

കോവളം: കുടിവെള്ളക്ഷാമം പരിഹരിക്കാനെന്ന പേരിൽ വണ്ടിത്തടം കുരിശടിക്ക് മുന്നിൽ വാട്ടർ അതോറിട്ടി രണ്ട് മാസം മുൻപെടുത്ത കുഴി അപകടഭീഷണി ഉയർത്തുന്നതായി പരാതി. മണ്ണുമാന്തി ഉപയോഗിച്ചെടുത്ത കുഴിയാണ് ഇരുചക്ര വാഹനയാത്രക്കാർക്കുൾപ്പെടെ അപകട ഭീഷണിയാകുന്നത്. റോഡിന്റെ പകുതി ഭാഗത്തോളം മണ്ണിട്ടിട്ടുള്ള ഇവിടെ ബസ്‌ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാനും ബുദ്ധിമുട്ടാണ്. മഴ പെയ്തതോടെ മണ്ണിൽ തെന്നി വീണ് ഇരുചക്ര വാഹന യാത്രികർ അപകടത്തിലാകുന്നത് പതിവാണെന്നും കുഴിമൂടാനുള്ള അടിയന്തര നടപടിയെടുക്കണമെന്നും ഒരുമ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.