pathmanabha-pillai

തിരുവനന്തപുരം: ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മയുടെ മകൻ പത്മനാഭ വർമ്മ (72) ബംഗളൂരുവിൽ അന്തരിച്ചു. ബംഗളൂരുവിലെ ട്രാവൻകൂർ ഹൗസിലായിരുന്നു താമസം. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഹരിഹറിൽ ബിർള കമ്പനിയുടെ ഓട്ടോമൊബൈൽ ഫാക്ടറിയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. പരേതയായ രാധാദേവിയാണ് മാതാവ്. സഹോദരി പരേതയായ പാർവതി ദേവി. ബംഗളൂരു സായിബാബ കോളജിൽ നിന്ന് ബിരുദം നേടിയ ഇദ്ദേഹം, കർണാടക സംഗീതജ്ഞനും കർണാടക സംഗീതത്തിന്റെ അപൂർവം ശേഖരങ്ങളുടെ ഉടമയുമായിരുന്നു. ചരിത്ര പ്രധാനമുള്ള ഒട്ടേറെ ഓഡിയോ ടേപ്പുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ശ്രീ ചിത്തിര തിരുന്നാളിന്റെ ക്ഷേത്ര പ്രവേശന വിളംബരത്തോട് അനുബന്ധിച്ച് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗത്തിന്റെ ഓഡിയോ ടേപ്പും ഇതിൽ ഉൾപ്പെടും.