പാറശാല: പാറശാല ഗ്രാമപഞ്ചായത്തിൽ ഇടിച്ചക്കപ്ലാമൂട് വാർഡിൽ മേയ് ദിനത്തോടനുബന്ധിച്ച് വാർഡിലെ മുതിർന്ന തൊഴിലാളികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവരെ ആദരിച്ചു. വാർഡ് മെമ്പർ മെമ്പർ എം.സെയ്ദലിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്ഘാടനം ചെയ്തു.തൊഴിലാളികൾക്കായുള്ള സ്നേഹ കിറ്റ് വിതരണം കേരള സംസ്ഥാന മുൻ സഹകരണ ബാങ്കിംഗ് ഓംബുഡ്സ്മാൻ അഡ്വ.എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.വാർഡ് വികസന സമിതി ഭാരവാഹികളായ വി.ഹസൻഖാൻ,എം.അബ്ദുൽ റഷീദ്,എച്ച്.സിദ്ദിഖ്,സജീല,അജി തുടങ്ങിയവർ പങ്കെടുത്തു.