വിതുര: വിതുര സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ മേയ്ദിനാഘോഷത്തിന്റെ ഭാഗമായി വിതുര ടർഫിൽ തൊഴിലാളി സൗഹൃദക്രിക്കറ്റ് ടൂർണമെന്റ് ലേബർകപ്പ് സംഘടിപ്പിച്ചു. മുൻ ബാങ്ക് പ്രസിഡന്റ് ഷാജിമാറ്റാപ്പള്ളി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് കെ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സന്തോഷ്‌കുമാർ,മരുതാമലസനൽകുമാർ,ബി.എൽ.മോഹനൻ,കല്ലാർവിക്രമൻ എന്നിവർ പങ്കെടുത്തു.ടൂർണമെന്റിൽ ഓട്ടോഡ്രൈവേഴ്സ് യൂണിയൻ വിതുരചന്തമുക്ക് യൂണിറ്റ് ഒന്നാംസ്ഥാനവും, കെ.പി.എസ്.എം യൂണിറ്റ് രണ്ടാംസ്ഥാനവും നേടി.