വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ പേരയത്തുപാറ ജംഗ്ഷനിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നന്നാക്കിയില്ല. നാട്ടുകാർ വാട്ടർഅതോറിറ്റി ഒാഫീസിൽ പരാതിനൽകിയിട്ടും നടപടിയുണ്ടായില്ല.റോഡ് തോടായി ഒഴുകുകയാണ്.പൈപ്പ് പൊട്ടിയതോടെ പ്രദേശത്തെ പൈപ്പുകളിൽ വേണ്ടത്ര ജലം എത്തുന്നില്ലെന്നും പരാതിയുണ്ട്.പേരയത്തുപാറ, മണലയം, ചാരുപാറ, ചേന്നൻപാറ, തോട്ടുമുക്ക്, കന്നുകാലിവനം മേഖലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നതിനിടയിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. പ്രദേശത്തെ കിണറുകളിൽ വേണ്ടത്ര വെള്ളമില്ല. അടിയന്തരമായി പൈപ്പ് നന്നാക്കി കുടിവെള്ളവിതരണം സുഗമമാക്കണമെന്ന് പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വിതുര ആർ.സുധാകരൻ ആവശ്യപ്പെട്ടു.