ss

തമിഴ് സൂപ്പർതാരം രജനികാന്തിന്റെ ജീവിതം ഇനി വെള്ളിത്തിരയിൽ. പ്രമുഖ ബോളിവുഡ് നിർമ്മാതാവ് സാജിത് നസ്യാല ഇതിന്റെ അവകാശം സ്വന്തമാക്കി. ഇന്ത്യൻ സിനിമയിൽ ഇതുവരെ ഒരു ബയോപികിന്റെ അവകാശം നേടാൻ ചെലവാക്കിയ ഏറ്റവും കൂടിയ തുക രജനികാന്തിന് വാഗ്ദാനം ചെയ്തു എന്നാണ് റിപ്പോർട്ട്. സൽമാൻ ഖാൻ നായകനായി എത്തുന്ന എ.ആർ. മുരുഗദോസ് ചിത്രം സിക്കന്തറിന്റെ നിർമ്മാണ ഘട്ടത്തിലാണ് സാജിത് നസ്യാല.

ഇതിനുശേഷം രജനികാന്ത് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. അതേസമയം ഇസൈ‌ജഞാനി ഇളയരാജയുടെ ബയോപിക് അണിയറയിൽ ഒരുങ്ങുന്നുണ്ട്. ധനുഷാണ് ബയോപിക്കിൽ ഇളയരാജയുടെ വേഷമണിയുന്നത്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ കണക്ട് മീഡിയയായിരിക്കും നിർമ്മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.