ss

അജിത് നായകനായി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ളിയിൽ തെലുങ്ക് താരം ശ്രീലീലയും. തെലുങ്കിലെ യുവനായികമാരിൽ ശ്രദ്ധേയയായ ശ്രീലീലയുടെ തമിഴ് അരങ്ങേറ്റമാണ് ഗുഡ് ബാഡ് അഗ്ളി.

റാം പൊതിനേനി, നന്ദമുരി ബാലകൃഷ്ണ, നിതിൻ എന്നിവരുടെ നായിക വേഷങ്ങളാണ് പോയവർഷം ശ്രീലീലയ്ക്ക് ലഭിച്ചത്.

മഹേഷ് ബാബുവിന്റെ പുതിയ ചിത്രമായ ഗുണ്ടൂർകാരത്തിൽ നായികയായ ശ്രീലീലയെ വിജയ് ചിത്രം ഗോട്ടിൽ ഗാനരംഗത്തേക്ക് ക്ഷണിച്ചിരുന്നതാണ്. എന്നാൽ ഗാനരംഗം മാത്രമായതിനാൽ ക്ഷണം നിരസിക്കുകയായിരുന്നു. വിജയ് ചിത്രം ശ്രീലീല ഉപേക്ഷിച്ചത് വാർത്തയായിരുന്നു. പവൻ കല്യാൺ നായകനാവുന്ന ഉസ്താദ് സിംഗ് ആണ് ശ്രീലീലയുടെ പുതിയ റിലീസ്.അതേസമയം

മേയ് പത്തിന് ഗുഡ് ബാഡ് അഗ്ളിയുടെ ആദ്യ ഷെഡ്യൂൾ ആരംഭിക്കും. ബോളിവുഡ് താരം ബോബി ഡിയോൾ, എസ്.ജെ. സൂര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മീന, സിമ്രാൻ എന്നിവരാണ് മറ്റു പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.