ss

താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ജയറാമിന്റെ മടിയിലിരുന്ന മാളവികയുടെ കഴുത്തിൽ നവനീത് ഗിരീഷ് താലി ചാർത്തി. ചുവപ്പ് നിറം പട്ടുസാരിയായിരുന്നു മാളവികയുടെ വേഷം. തമിഴ് മങ്കയുടെ സ്റ്റൈലിലാണ് മാളവിക സാരിയുടത്തത്. നെറ്റിച്ചുട്ടിയും മൂക്കുത്തിയുമണിഞ്ഞ്. മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായാണ് മണ്ഡപത്തിൽ എത്തിയത്. ഹെവി ചോക്കറും അതിന് യോജിക്കുന്ന കമ്മലും വളയുമാണ് ആഭരണങ്ങളായി അണിഞ്ഞത്. മിഞ്ചിയും വിരൽ വരെ കോർത്തുവച്ച വലിയ പാദസരവും അരപ്പട്ടയും മാറ്റുകൂട്ടി. 32 വർഷംമുൻപ് ഗുരുവായൂരപ്പന്റെ നടയിൽ ഇതുപോലെ താലി കെട്ടാനുള്ള ഭാഗ്യം തനിക്കും പാർവതിക്കും ഉണ്ടായിയെന്ന് ജയറാം പറഞ്ഞു.

പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുൻ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്. യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ് നവനീത്.

ഭാവി വധു താരിണി കലിംഗരായരുടെ കൈപിടിച്ചാണ് കാളിദാസ് ജയറാം എത്തിയത്.